ദോഹ:ഡിജിറ്റൽ ആശയവിനിമയ രംഗത്ത് പുതിയ ചരിത്രമെഴുതി ഖത്തറിൽ രാജ്യത്തെ ആദ്യത്തെ '5G+' അഡ്വാൻസ്ഡ് മൊബൈൽ നെറ്റ്വർക്ക് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദു ഖത്തറാണ് (Ooredoo Qatar) ഉപഭോക്താക്കൾക്കും ബിസിനസ്സ് മേഖലയ്ക്കും ഒരുപോലെ വേഗതയേറിയതും ഉയർന്ന ശേഷിയുള്ളതുമായ ഈ നവീന സാങ്കേതികവിദ്യ പുറത്തിറക്കിയത്.
ലോകത്ത് ആദ്യമായി 5G നെറ്റ്വർക്ക് അവതരിപ്പിച്ച ഉരീദു തങ്ങളുടെ സ്റ്റാൻഡേർഡ് 5G ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടാണ് ഈ പുതിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ......
ദോഹ: നീതിയായ മന്ത്രാലയത്തിലെ (Ministry of Justice) ആർബിട്രേഷൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ആർബിട്രേഷൻ വിദഗ്ധരുടെ കോൺഫറൻസ് (International Maritime Arbitration Experts Conference) വിജയകരമായി സമാപിച്ചു. ഒക്ടോബർ 11, 12 തീയതികളിൽ ദോഹയിലെ ഹിൽട്ടൺ ഹോട്ടലിൽ വെച്ചാണ് സമ്മേളനം നടന്നത്. ......
ബാക്കു: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയോവുമായി കൂടിക്കാഴ്ച നടത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടന്ന സി.ഐ.സി.എ (CICA) ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദബന്ധവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ......
ദോഹ: അഭിനയത്തികവുകൊണ്ടും വ്യക്തിത്വത്തിന്റെ മഹിമകൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു പ്രേം നസീറെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് തുളസീദാസ് അഭിപ്രായപ്പെട്ടു.
പ്രേം നസീര്‍ സുഹൃത് സമിതി ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച പ്രേം നസീര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാപ്രവര്‍ത്തകരെയും ആസ്വാദകരെയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരെയും സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത പ്രേം നസീറിന്റെ ജീവിതം പ്രചോദനാത്മകവും അനുകരണീയവുമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും സഹജീവികളോടുള്ള കരുതലും എക്കാലവും മാതൃകയാക്കാവുന്നതാണെന്നും തുളസീദാസ് പറഞ്ഞു.
സഹസംവിധായകനായി താന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് പ്രേം നസീര്‍ അഭിനയിച്ച സിനിമയിലൂടെയായിരുന്നു. ......
ബാക്കു:അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടന്ന ഏഴാമത് ഏഷ്യയിലെ സംവാദത്തിനും ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള നടപടികളെക്കുറിച്ചുള്ള ഉച്ചകോടിയിൽ (CICA) ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമീർ ഉച്ചകോടിയിൽ എത്തിയത്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആ പദവിയിൽ നിന്നിറക്കിയത് ഒളി ക്യാമറ ഓപ്പറേഷനിലൂടെയാണെന്ന് തുറന്നടിച്ചത് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയാണ്. അത് വൻ വിവാദമായി കർണാടകത്തെ പ്രകമ്പനം കൊള്ളിച്ചു. ......
കണ്ണൂർ: സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ കണ്ണൂർ വേവ്സ് നീലാംബരി മ്യൂസിക് ക്ലബിന്റെ പതിനൊന്നാം വാർഷികാഘോഷവും പുരസ്കാരദാനവും 24 ന്. കണ്ണൂർ ശിക്ഷക് സദനിൽ വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന പരിപാടി അഡ്വ. ......
ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ......
മക്ക: മക്കയിലെ പള്ളിക്കുള്ളിൽ അസാന്മാർഗിക പ്രവർത്തനത്തിലേർപ്പെട്ടെന്ന കുറ്റത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി. നസറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സീതി അക്തർ എന്നിവരുടെ ശിക്ഷ ബുധനാഴ്ച നടപ്പാക്കിയതായാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ അന്വേഷണം നടത്തുകയും കേസ് കോടതിയിലെത്തിക്കുകയും ചെയ്തു. ......